കെഎസ്ആര്‍ആര്‍ഡിഎ സംസ്ഥാന കമ്മിറ്റി യോഗം കട്ടപ്പനയില്‍
കെഎസ്ആര്‍ആര്‍ഡിഎ സംസ്ഥാന കമ്മിറ്റി യോഗം കട്ടപ്പനയില്‍

ഇടുക്കി: കേരള സ്റ്റേറ്റ് റീടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം കട്ടപ്പനയില്‍ നടന്നു. കട്ടപ്പന ഈഡന്‍ ടൂറിസ്റ്റ് ഹോമില്‍ നടന്ന യോഗം സംസ്ഥാന സെക്രട്ടറി കെ ബി ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്താകമാനം റേഷന്‍ വ്യാപാരികളെ സംഘടിപ്പിച്ച് അവരുടെ ഉന്നമനം ലഷ്യമിട്ടാണ് കോര്‍കമ്മിറ്റി യോഗം ഓരോ ജില്ലയിലും സംഘടിപ്പിക്കുന്നത്. നിലവില്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. ജില്ലയില്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് നിവേദനമായി നല്‍കി. സര്‍ക്കാരും ഉദ്യോഗസ്ഥരും വ്യാപാരികള്‍ക്ക് ദോഷകരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് യോഗം വിലയിരുത്തി. തൈക്കല്‍ സത്താര്‍ യോഗത്തില്‍ അദ്ധ്യക്ഷനായി. ട്രഷറര്‍ വി അജിത്ത് കുമാര്‍, ശിവദാസ് ജയചന്ദ്രന്‍, ബഷീര്‍, വര്‍ഗീസ്,ബുല്ല മീന്‍, സദാശിവന്‍ നായര്‍, ജയിംസ് വാഴക്കാല , വേണുഗോപാല്‍, സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






