കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാന പാതയോട് മുഖം തിരിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത്:സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നു
കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാന പാതയോട് മുഖം തിരിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത്:സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നു

ഇടുക്കി: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ട കമ്പംമെട്ട്-വണ്ണപ്പുറം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുനേരെ കഞ്ഞിക്കുഴി പഞ്ചായത്ത് മുഖം തിരിക്കുന്നു. സ്ഥലം ഏറ്റെടുത്തു നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാത്തതുമൂലം സംസ്ഥാനപാതയുടെ നിര്‍മാണം പ്രതിസന്ധിയിലായിരിക്കുകയാണ്. എംഎം മണി വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാനപാത അനുവദിച്ചത്. രാമക്കല്‍മേട് നിന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആദ്യം ആരംഭിച്ചിരുന്നു. കമ്പംമെട്ട്, തൂക്കുപാലം പ്രദേശങ്ങളില്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തികരിച്ചു. എന്നാല്‍ കഞ്ഞിക്കുഴി പഞ്ചായത്ത് സ്ഥലമെറ്റെടുത്ത് നല്‍കാത്തത് സംസ്ഥാനപാതയുടെ നിര്‍മാണം വൈകിക്കുന്നു. ഹൈറേഞ്ചിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പാത കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വികസനത്തിനും വഴിതെളിക്കും. നിരവധി തവണ മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും വിഷയം ചൂണ്ടിക്കാണിച്ചുവെങ്കിലും ഭരണസമിതി അനങ്ങാപ്പാറ നയം തുടരുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
What's Your Reaction?






