കോണ്‍ക്രീറ്റ് ചെയ്ത് അറ്റകുറ്റപ്പണി നടത്തിയഭാഗം ഉയര്‍ന്നുനില്‍ക്കുന്നു: ദേശീയപാതയില്‍ അപകടക്കെണി
കോണ്‍ക്രീറ്റ് ചെയ്ത് അറ്റകുറ്റപ്പണി നടത്തിയഭാഗം ഉയര്‍ന്നുനില്‍ക്കുന്നു: ദേശീയപാതയില്‍ അപകടക്കെണി

ഇടുക്കി: അടിമാലി- കുമളി ദേശീയപാത വെട്ടിപ്പൊളിച്ച് ജല അതോറിറ്റി വിതരണ പൈപ്പ് സ്ഥാപിച്ചശേഷം കോണ്‍ക്രീറ്റ് ചെയ്ത ഭാഗം വാഹനങ്ങള്‍ക്ക് ഭീഷണി. ഇടുക്കിക്കവലയ്ക്കും വെള്ളയാംകുടിക്കുമിടയില്‍ ടിവിഎസ് ഷോറൂമിനുസമീപമാണ് അപകടഭീഷണി. കഴിഞ്ഞദിവസം ഇവിടെ സ്‌കൂട്ടര്‍ മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് റോഡിനുകുറുകെ കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ചത്. കുഴി മൂടാത്തത് അപകടങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നീട് രണ്ടുതവണ കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും ആഴ്ചകള്‍ക്കുശേഷം ഭീമന്‍ ഗര്‍ത്തം രൂപപ്പെട്ടു. പൗരസമിതിയും വിവിധ സംഘടനകളും പ്രതിഷേധിച്ചതോടെ വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് അറ്റകുറ്റപ്പണി നടത്തി. അറ്റകുറ്റപ്പണിക്കായി വന്ന ടിപ്പര്‍ ലോറി കയറ്റിയിറക്കിയാണ് കോണ്‍ക്രീറ്റ് ഉറപ്പിച്ചത്. എന്നാല്‍ ഈഭാഗം ഹംപ് മാതൃകയില്‍ ഉയര്‍ന്നുനില്‍ക്കുന്നതാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറോടെയാണ് കാണക്കാലിപ്പടി നടയ്ക്കല്‍ പ്രീതി തോമസ് ഓടിച്ച സ്‌കൂട്ടര്‍ ഇവിടെ അപകടത്തില്‍പ്പെട്ടത്. ഇവരുടെ വലത് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കോണ്‍ക്രീറ്റ് റോഡില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്നത് അകലെനിന്ന് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടില്ല. വാഹനങ്ങള്‍ ഇവിടെയെത്തുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും അപകടമുണ്ടാക്കുന്നു.
What's Your Reaction?






