ഉപ്പുതറയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരത്തെ മരങ്ങള്‍ അപകടാവസ്ഥയില്‍
ഉപ്പുതറയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരത്തെ മരങ്ങള്‍ അപകടാവസ്ഥയില്‍

ഇടുക്കി: ഉപ്പുതറയിലെ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്തെ മരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാകുന്നതായി പരാതി. മൃഗാശുപത്രി, കൃഷിഭവന്‍, ജല അതോറിറ്റി ഓഫീസുകള്‍ക്കുസമീപമാണ് മരങ്ങള്‍ അപകടാവസ്ഥയിലുള്ളത്. കൂടാതെ, പൊതുശ്മശാനത്തിന്റെ മുന്‍വശത്തുകൂടിയുള്ള ഒന്‍പതേക്കര്‍ റോഡിലേക്കും മരങ്ങള്‍ ചാഞ്ഞുനില്‍ക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രികരും ഭീഷണിയിലാണ്. മരങ്ങള്‍ മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ഇതുവഴി വലിച്ചിട്ടുള്ള 11 കെവി ലൈനുകളിലേക്കും ട്രാന്‍സ്‌ഫോമറിലേക്കും മരങ്ങള്‍ ചാഞ്ഞുനില്‍ക്കുന്നു.
ഉണങ്ങിയ മരങ്ങളുടെ ചില്ലകള്‍ ഒടിഞ്ഞ് ഓഫീസുകളുടെയും ട്രാന്‍സ്‌ഫോമറുകളുടെയും മുകളിലേക്ക് പതിച്ചാല്‍ വന്‍ അപകടമുണ്ടാകും. അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു.
What's Your Reaction?






