കെഎസ്എസ്പിയു പ്രകടനവും ധര്‍ണയും പീരുമേട്ടില്‍
കെഎസ്എസ്പിയു പ്രകടനവും ധര്‍ണയും പീരുമേട്ടില്‍

ഇടുക്കി: സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍(കെഎസ്എസ്പിയു) പീരുമേട് ബ്ലോക്ക് കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രകടനവും ധര്‍ണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌കരണം ആരംഭിക്കുക, മെഡിസെപ്പിലെ അപാകത പരിഹരിക്കുക, വിലക്കയറ്റം തടയുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എഫ്‌സിഇടിഒ ജില്ലാ കമ്മിറ്റിയംഗം എം രമേഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി എം മുഹമ്മദ് സലിം, സെക്രട്ടറി പി എസ് ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പീരുമേട്ടില്‍ നടന്ന പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.
What's Your Reaction?






