പൊതുശൗചാലയമില്ല: വണ്ടിപ്പെരിയാര്‍ ടൗണില്‍ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ താല്‍കാലിക ശൗചാലയം നിര്‍മിച്ചു
പൊതുശൗചാലയമില്ല: വണ്ടിപ്പെരിയാര്‍ ടൗണില്‍ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ താല്‍കാലിക ശൗചാലയം നിര്‍മിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണിലെ പൊതുശൗചാലയത്തിന്റെ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന് താല്‍കാലിക ശൗചാലയം നിര്‍മിച്ചു. ടൗണിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഡ്രൈവര്‍മാരുടെ പ്രതിഷേധം. മുമ്പ് ഇവിടെയുണ്ടായിരുന്ന ശൗചാലയം അപകടാവസ്ഥയിലായതോടെ പൊളിച്ചുനീക്കിയിരുന്നു. പൊതുശൗചാലയം നിര്‍മിക്കാന്‍ പഞ്ചായത്ത് പ്രാഥമിക നടപടി ആരംഭിച്ചെങ്കിലും മുടങ്ങി. ഇതോടെ പൊതുശൗചാലയം നാട്ടുകാരുടെ സ്വപ്‌നമായി അവശേഷിക്കുന്നു.ടൗണിലെത്തുന്നവര്‍ പൊതുശൗചാലയമുണ്ടോയെന്ന് അന്വേഷിക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരോടാണ്. ആളുകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഒരുമണിക്കൂര്‍ കൊണ്ട് താല്‍കാലിക ശൗചാലയം നിര്‍മിച്ചത്. പൊതുശൗചാലയം നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






