കെഎസ്ടിഎ ജില്ലാ സമ്മേളനം 14, 15 തിയതികളില്‍ കട്ടപ്പനയില്‍
കെഎസ്ടിഎ ജില്ലാ സമ്മേളനം 14, 15 തിയതികളില്‍ കട്ടപ്പനയില്‍

ഇടുക്കി: കെഎസ്ടിഎ 34-ാം ജില്ലാ സമ്മേളനം 14, 15 തിയതികളില്‍ കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കും. പ്രതിനിധി സമ്മേളനം 14ന് രാവിലെ 10.30ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ് സംസാരിക്കും. കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി കെ ഹരികുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി എം ആര്‍ അനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ എം തങ്കരാജ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും.
വൈകിട്ട് 4ന് അധ്യാപകരുടെ പ്രകടനം, തുടര്‍ന്ന് നഗരസഭ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ പൊതുസമ്മേളനം കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ബദറുന്നിസ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ എം ഷാജഹാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അപര്‍ണ നാരായണന്‍, എം രമേശ്, കെ ആര്‍ ഷാജിമോന്‍, ജില്ലാ പ്രസിഡന്റ് ആര്‍ മനോജ് തുടങ്ങിയവര്‍ സംസാരിക്കും.
15ന് രാവിലെ 10ന് വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം സംസ്ഥാന സെക്രട്ടറി എ നജീബ് ഉദ്ഘാടനം ചെയ്യും. ഏഴ് ഉപജില്ലാ കമ്മിറ്റിയില്‍ നിന്നും ഒരു ഏരിയാ കമ്മിറ്റിയില്‍ നിന്നുമായി 209 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനായി സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിയേയും കണ്‍വീനറായി കെഎസ്ടിഎ കട്ടപ്പന ഉപജില്ലാ സെക്രട്ടറി അരുണ്‍കുമാര്‍ ദാസിനെയും തെരഞ്ഞെടുത്തു.
പൊതുവിദ്യാഭ്യാസ മേഖലയിലടക്കം രാജ്യത്തിന് മാതൃകയായ മുന്നേറ്റമാണ് കേരളത്തില്‍. ഇതിനെ പിന്നോട്ടടിക്കാനും സാമ്പത്തികമായി പ്രതിരോധത്തിലാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര അവഗണനയ്‌ക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമ്മേളനം നടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ വി ആര്‍ സജി, എ എം ഷാജഹാന്‍, എം ആര്‍ അനില്‍കുമാര്‍, എം രമേശ്, കെ ആര്‍ ഷാജിമോന്‍, ഡോ. ഫൈസല്‍ മുഹമ്മദ്, ജി അമ്പിളി, എം തങ്കരാജ്, തോമസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






