നഗരസഭയില്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു
നഗരസഭയില്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. പുതിയ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ഒരാഴ്ചയായി മാലിന്യം ശേഖരിക്കുന്നില്ലായെന്നാണ് ഉയരുന്ന പരാതി. കൃത്യമായി പണം പിരിക്കുമെങ്കിലും മാലിന്യ നീക്കം നടത്താത്തതിനെതിരെ സമരത്തിന് ഒരുങ്ങുകയാണ് വ്യാപാരി വ്യവസായി സമിതി. മാലിന്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും 100 രൂപ മാസം തോറും യൂസര്‍ ഫീയായി ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കേണ്ടതുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനടക്കം കൃത്യമായി പണം അടച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്. എന്നാല്‍ പണം നല്‍കുന്നത് അല്ലാതെ മാലിന്യം കൃത്യമായി നീക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. പച്ചക്കറി കടകള്‍, ബേക്കറികള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നെല്ലാം മാലിന്യം വ്യാപാരശാലകളുടെ മുന്നില്‍ തന്നെ കൂട്ടിയിട്ടിരിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് . അതോടൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് അടക്കം കാല്‍നടയായി വരുന്നവര്‍ക്കും മാലിന്യ ചാക്കുകള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അടിയന്തരമായി നഗരസഭ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






