സംരക്ഷണഭിത്തി നിര്‍മാണം പാതിവഴിയില്‍: ഭീമമായ വാടക നല്‍കി താമസിക്കേണ്ട അവസ്ഥയില്‍ ഒരു കുടുംബം
സംരക്ഷണഭിത്തി നിര്‍മാണം പാതിവഴിയില്‍: ഭീമമായ വാടക നല്‍കി താമസിക്കേണ്ട അവസ്ഥയില്‍ ഒരു കുടുംബം

ഇടുക്കി: അയ്യപ്പന്‍കോവില്‍ തോണിത്തടിയില്‍ സമയബന്ധിതമായി സംരക്ഷണഭിത്തി നിര്‍മിച്ച് നല്‍കാത്തതിനാല്‍ ഭീമമായ വാടക നല്‍കി താമസിക്കേണ്ട അവസ്ഥയിലാണ് പ്രദേശത്തെ ഒരു കുടുംബം. നാലുമാസം മുമ്പാണ് മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി കാഞ്ഞിരത്തിങ്കല്‍ മുരളീധരന്റെ വീടിന് മുന്‍ഭാഗത്തെ മണ്ണ് നീക്കം ചെയ്തത്. മണ്ണ് നീക്കം ചെയ്തതോടുകൂടി വീടിന്റെ അടിത്തറ ഇളകുകയും വീട് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാകുകയും ചെയ്തു. ഇതോടെ കോണ്‍ക്രീറ്റ് മതില്‍ നിര്‍മിച്ചു നല്‍കാമെന്ന് കരാറുകാര്‍ പറയുകയും പണികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഭീമമായ തുക വാടക നല്‍കി താമസിക്കേണ്ട അവസ്ഥയാണെന്ന് മുരളീധരന്റെ മകന്‍ രാജേഷ് പറഞ്ഞു. കരാറുകാര്‍ വാടക നല്‍കാമെന്ന് പറഞ്ഞെങ്കിലും വാടക നല്‍കാന്‍ തയ്യാറാകുന്നില്ലായെന്നും രോഗികളായ മാതാപിതാക്കളുമായി വാടക കൊടുക്കാന്‍ നിര്‍വാഹമില്ലാതെ അവസ്ഥയാണ് എന്നും രാജേഷ് പറഞ്ഞു.
What's Your Reaction?






