പതിനാറാംകണ്ടം ഗവ. സ്‌കൂളില്‍ ബോധവല്‍ക്കരണ സെമിനാര്‍
പതിനാറാംകണ്ടം ഗവ. സ്‌കൂളില്‍ ബോധവല്‍ക്കരണ സെമിനാര്‍

ഇടുക്കി: മുരിക്കാശേരി ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ പതിനാറാംകണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി മരുന്ന്, മൊബൈല്‍ ഫോണ്‍ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. സിഐ കെ എം സന്തോഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എസ്‌ഐ കെ.ഡി. മണിയന്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിനോദ് എംഎസ് മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ അസിസ്റ്റന്റ് രാജന്‍ തോമസ് അധ്യാപകന്‍ ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. ബീറ്റ് ഓഫീസര്‍ മീനു എസ്സിപിഒ പ്രിന്‍സ് എഎസ്‌ഐ എം.ടി സുനില്‍കുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശ്രുതി എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






