നിലവാരമില്ലാത്ത വൈക്കോല്‍ വിതരണത്തിന് എത്തിച്ച സംഭവം: തുക കരാറുകാരനില്‍ നിന്ന് ഈടാക്കും
നിലവാരമില്ലാത്ത വൈക്കോല്‍ വിതരണത്തിന് എത്തിച്ച സംഭവം: തുക കരാറുകാരനില്‍ നിന്ന് ഈടാക്കും

ഇടുക്കി: അയ്യപ്പന്‍കോവില്‍ മരുതുംപേട്ടയില്‍ ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി മില്‍മ എത്തിച്ച ഗുണനിലവാരമില്ലാത്ത വൈക്കോലിന്റെ വില കരാറുകാരനില്‍ നിന്ന് ഈടാക്കാന്‍ തീരുമാനം. മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. 260 രൂപ നിരക്കില്‍ 59 കെട്ട് വൈക്കോലിന്റെ വില കരാറുകാരന്‍ നല്‍കണം.
കഴിഞ്ഞ ഞായറാഴ്ചയാണ് മരുതുംപേട്ട ആപ്‌കോസിലെ അംഗങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തമിഴ്‌നാട്ടില്‍ നിന്ന് നിലവാരമില്ലാത്ത വൈക്കോല്‍ എത്തിച്ചത്. വൈക്കോല്‍ കണ്ടപ്പോള്‍ തന്നെ കര്‍ഷകര്‍ എതിര്‍പ്പറിയിച്ചു. വാഹനത്തില്‍ നിന്ന് ഇറക്കാനും ഇവര്‍ വിസമ്മതിച്ചു. തുടര്‍ന്ന് കരാറുകാരനെ വിവരം അറിയിച്ച് പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിലാണ് വൈക്കോല്‍ ഇറക്കി വാഹനം മടക്കിയയച്ചത്.
തമിഴ്‌നാട്ടിലെ മില്ലുകളില്‍ നിന്ന് ഉപേക്ഷിച്ചതും മഴയില്‍ അഴുകി പൂപ്പല്‍ ബാധിച്ചതുമായ വൈക്കോലാണ് ഉണങ്ങി കര്‍ഷകര്‍ക്ക് എത്തിച്ചത്. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മില്‍മ അധികൃര്‍ വിഷയത്തില്‍ ഇടപെട്ടു. കരാറുകാരന്റെ പ്രതിനിധി തിങ്കളാഴ്ച സ്ഥലത്തു വന്നു വിവരങ്ങള്‍ ശേഖരിച്ചു.
What's Your Reaction?






