ദേശീയ തലത്തില്‍ കബഡി മത്സരത്തിന് യോഗ്യത നേടിയ അശ്വിന് സ്വീകരണം നവംബര്‍ 1ന്
ദേശീയ തലത്തില്‍ കബഡി മത്സരത്തിന് യോഗ്യത നേടിയ അശ്വിന് സ്വീകരണം നവംബര്‍ 1ന്

ഇടുക്കി: ദേശീയ തലത്തില്‍ കബഡി മത്സരത്തിന് യോഗ്യത നേടിയ വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥി അശ്വിന് സ്‌കൂള്‍ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നവംബര്‍ 1ന് സ്വീകരണം നല്‍കും. നെല്ലിമല സ്വദേശിയായ അശ്വിന്‍ പിതാവ് സുരേഷിന്റെ പരിശീലനത്തിലാണ് സ്‌കൂള്‍ തലത്തില്‍ മത്സരിച്ചത്. സ്‌കൂള്‍ കാലഘട്ടങ്ങളില്‍ കബഡി മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന സുരേഷ് പ്രാദേശിക കബഡി മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അതിരാവിലെയെത്തി പരിശീലനം നടത്തുന്നത്. ഇതിനൊപ്പം അശ്വിനും പരിശീലനം നല്‍കിയിരുന്നു. ഇതിലൂടെയാണ് ഒരു കബഡി കളിക്കാരനായി അശ്വിനെ മാറ്റാന്‍ സാധിച്ചതെന്ന് സുരേഷ് പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പങ്കെടുക്കും. അശ്വിനെ കൂടാതെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിവിധ കായിക ഇനങ്ങളില്‍ പങ്കെടുത്ത കുട്ടികളെയും സ്‌കൂള്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ ശ്യാം, സുരേഷ് എന്നിവരെയും അനുമോദിക്കാന്‍ ആലോചനായോഗത്തില്‍ തീരുമാനിച്ചു.
What's Your Reaction?






