ഹംഗറി സ്വദേശികള്‍ക്ക് കൂട്ടാര്‍ അല്ലിയാര്‍ ക്ഷേത്രത്തില്‍ പ്രണയ സാഫല്യം
ഹംഗറി സ്വദേശികള്‍ക്ക് കൂട്ടാര്‍ അല്ലിയാര്‍ ക്ഷേത്രത്തില്‍ പ്രണയ സാഫല്യം

ഇടുക്കി: ഹംഗറി സ്വദേശികളായ സാലൈ മരിയയും ബോഡ്‌നര്‍ ജാനോസും നെടുങ്കണ്ടം അല്ലിയാര്‍ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വിവാഹിതരായി. ഹൈന്ദവ ആചാരങ്ങളോടും കേരള സാംസ്‌കാരികതയോടുമുള്ള പ്രിയമാണ് ഇരുവരെയും വിവാഹത്തിനായി കേരളത്തിലേയ്ക്ക് എത്തിച്ചത്. രണ്ടുവര്‍ഷങ്ങള്‍ക് മുമ്പ് ബോഡ്‌നര്‍ ജാനോസും സാലൈ മരിയയും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അന്നുനാട് കാണുന്നതിനൊപ്പം സാംസ്‌കാരിക വൈവിധ്യവും ഹൈന്ദവ ആചാരങ്ങളും അടുത്തറിയാനും ശ്രമിച്ചു. വിവിധ ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തി. ഇതോടെയാണ് വിവാഹം ഹിന്ദു വിശ്വാസപ്രകാരം വേണമെന്ന് തീരുമാനിച്ചത്. വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇവരാണ് കൂട്ടാറിനടുത്തുള്ള അല്ലിയാര്‍ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ സൗകര്യമൊരുക്കിയത്. വിവാഹ ചടങ്ങുകള്‍ക്ക് മരിയയുടെ അമ്മയും കേരളത്തിലെ സുഹൃത്തുക്കളും ക്ഷേത്രം ഭാരവാഹികളും സാക്ഷിയായി.
What's Your Reaction?






