രാമക്കല്‍മേട്ടിലേയ്ക്കുള്ള പ്രവേശനം നിരോധിച്ച് തമിഴ്‌നാട്
രാമക്കല്‍മേട്ടിലേയ്ക്കുള്ള പ്രവേശനം നിരോധിച്ച് തമിഴ്‌നാട്

ഇടുക്കി: കേരളത്തിലെ പ്രധാന വിനോദസഞ്ചര കേന്ദ്രമായ രാമക്കല്‍മേട്ടിലേയ്ക്കുള്ള പ്രവേശനം നിരോധിച്ച് തമിഴ്‌നാട്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം, സഞ്ചാരികള്‍ വനമേഖലയില്‍ ഉപേക്ഷിക്കുന്നത് ചൂണ്ടികാട്ടിയാണ് തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാടന്‍ കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന രാമകല്ല് ആണ് മേഖലയിലെ പ്രധാന ആകര്‍ഷണം. തമിഴ്‌നാട് വനമേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തേക്ക് കേരളത്തിലൂടെ മാത്രമേ പ്രവേശിക്കാനാവൂ. ഈ പാതയാണ് വനം വകുപ്പ് അടച്ചത്. അനധികൃതമായി പ്രവേശിച്ചാല്‍ പിഴയും തടവ് ശിക്ഷയും ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡും സ്ഥാപിച്ചു. മേഖലയില്‍ കേരളത്തിന്റെ അധീനതയിലുള്ള മൊട്ടക്കുന്നുകളില്‍ നിന്ന് തമിഴ്‌നാടിന്റെ വിദൂര കാഴ്ചകളും രാമക്കല്ലും ആസ്വദിക്കാനാവുമെങ്കിലും രാമകല്ലിലെ ഉദയസ്തമയ കാഴ്ചകള്‍ ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ എത്തിയിരുന്നു. പ്രവേശനം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപെട്ട്, പ്രദേശവാസികള്‍ രംഗത്ത് എത്തി.
What's Your Reaction?






