വയനാടിന് കൈത്താങ്ങായി ഉപ്പുതോട് ഗ്രാമം
വയനാടിന് കൈത്താങ്ങായി ഉപ്പുതോട് ഗ്രാമം

ഇടുക്കി: വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ഉപ്പുതോട്ടിലെ നാട്ടുകാര്‍ സ്വരൂപിച്ച അവശ്യസാധനങ്ങളുമായി വാഹനം പുറപ്പെട്ടു. ഉപ്പുതോട്ടിലെ മഹാപ്രളയത്തിന്റെ ഓര്‍മ്മയ്ക്കായി തീര്‍ത്ത സ്മാരകത്തില്‍ നിന്നും പുറപ്പെട്ട വാഹനം കട്ടപ്പന മേരിമാതാ ആശ്രമം ഡയറക്ടര്‍ ഫാ.ജിയോ തൈപറമ്പില്‍ ഫ്ലാഗ് ഓഫ് ചെയ്തു. ജയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍ ,മധു ആനിയ്ക്കല്‍, മനോജ് കുളപ്പുറം ,ഡീക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, ബിജു കെ.പി.,സജിമോന്‍ ഇകെ, ബിനോ ജോര്‍ജ് ,സന്തോഷ് ,രാജു ചിരട്ടോലിപാറ, സനു കരിമ്പനയ്ക്കല്‍ ,ജോയല്‍ ആക്കക്കാട്ട്, സോബിന്‍ തങ്കച്ചന്‍,അല്‍ബര്‍ട്ട് കുളപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






