കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനുസമീപം ലോറി മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്
കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനുസമീപം ലോറി മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്

ഇടുക്കി: കൊട്ടാരക്കര- ദിന്‍ഡിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനുസമീപം ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹത്തെ ലോറി വെട്ടിപ്പൊളിഞ്ഞ് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. റോഡിനുകുറുകെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. മുമ്പ് മണ്ഡലകാലത്ത് ഇതേസ്ഥലത്ത് തേങ്ങ കയറ്റിവന്ന ലോറി അപകടത്തില്‍പെട്ടിരുന്നു.
What's Your Reaction?






