കേരളത്തനിമ വിളിച്ചോതി കലോത്സവനഗരിയിലെ കമാനം
കേരളത്തനിമ വിളിച്ചോതി കലോത്സവനഗരിയിലെ കമാനം

ഇടുക്കി: കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന മേരികുളം സെന്റ് മേരീസ് സ്‌കൂളിന്റെ പ്രധാന കവാടത്തില്‍ ഒരുക്കിയ കമാനം ജനശ്രദ്ധ നേടുന്നു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ കലാകാരന്‍മാരാണ് കേരളത്തനിമ വിളിച്ചോതുന്ന, മികവാര്‍ന്ന ജില്ലാ കലോത്സവത്തെപ്പോലും വെല്ലുന്ന കമാനം നിര്‍മിച്ചത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളും ചുവര്‍ചിത്രകാരന്‍മാരും പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് ആഴ്ചകള്‍ നീണ്ട അധ്വാനത്തിലൂടെ പ്രകൃതിസൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. കേരളത്തിന്റെ പരമ്പരാഗത കലകളുടെ ചിത്രങ്ങള്‍, മുത്തുക്കുടകള്‍ തുടങ്ങിയവ കമാനത്തിന് മിഴിവേകുന്നു.
പേപ്പറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പൂക്കളും തെര്‍മോക്കോളില്‍ തയാറാക്കിയ വിവിധ ഡിസൈനുകളും ഉപയോഗിച്ചാണ് പ്രധാനവേദിയായ നീലക്കുറിഞ്ഞി നിര്‍മിച്ചിരിക്കുന്നത്. കലോത്സവ നഗരിയില്‍ എത്തുന്നവര്‍ക്ക് ചിത്രമെടുക്കാനായി സെല്‍ഫി പോയിന്റും സജ്ജമാക്കിയിട്ടുണ്ട്.
What's Your Reaction?






