കട്ടപ്പന ഉപജില്ലാ കലോത്സവം: ഇരട്ടയാര്‍, കട്ടപ്പന, ശാന്തിഗ്രാം സ്‌കൂളുകള്‍ മുന്നില്‍: സംസ്‌കൃതോത്സവത്തില്‍ നരിയമ്പാറ

കട്ടപ്പന ഉപജില്ലാ കലോത്സവം: ഇരട്ടയാര്‍, കട്ടപ്പന, ശാന്തിഗ്രാം സ്‌കൂളുകള്‍ മുന്നില്‍: സംസ്‌കൃതോത്സവത്തില്‍ നരിയമ്പാറ

Nov 13, 2024 - 21:49
 0
കട്ടപ്പന ഉപജില്ലാ കലോത്സവം: ഇരട്ടയാര്‍, കട്ടപ്പന, ശാന്തിഗ്രാം സ്‌കൂളുകള്‍ മുന്നില്‍: സംസ്‌കൃതോത്സവത്തില്‍ നരിയമ്പാറ
This is the title of the web page
ഇടുക്കി: കട്ടപ്പന ഉപജില്ലാ കലോത്സവത്തില്‍ ഇരട്ടയാര്‍ സെന്റ് തോമസും കട്ടപ്പന ഓസാനം സ്‌കൂളും ശാന്തിഗ്രാം ഗാന്ധിജി സ്‌കൂളും മുന്നില്‍. എച്ച്എസ്എസ് വിഭാഗത്തില്‍ 16 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 68 പോയിന്റുമായി ഇരട്ടയാര്‍ സെന്റ് തോമസ് ഒന്നാമത് തുടരുന്നു. കട്ടപ്പന സെന്റ് ജോര്‍ജ് 52 പോയിന്റോടെ രണ്ടാമതും മുരിക്കാശേരി സെന്റ് മേരീസ് 49 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
എച്ച്എസ് വിഭാഗത്തില്‍ 15 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 45 പോയിന്റ് നേടി ഇരട്ടയാര്‍ സെന്റ് തോമസാണ് ഒന്നാമത്. ശാന്തിഗ്രാം ഗാന്ധിജി ഇഎംഎച്ച്എസ് 39 പോയിന്റുമായി രണ്ടാമതും വെള്ളയാംകുടി സെന്റ് ജെറോംസ് 35 പോയിന്റ് നേടി മൂന്നാമതും തുടരുന്നു.
യുപി വിഭാഗത്തില്‍ 9 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കട്ടപ്പന ഓസാനം ഇഎം എച്ച്എസ്എസ് 20 പോയിന്റുമായി ഒന്നാമതാണ്. 16 വീതം പോയിന്റുമായി കൊച്ചറ എകെഎം യുപിഎസ്, ശാന്തിഗ്രാം ഗാന്ധിജി ഇഎം എച്ച്എസ് എന്നിവര്‍ രണ്ടാമത് രുടരുന്നു.
എല്‍പി വിഭാഗത്തില്‍ 6 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 18 പോയിന്റ് വീതം നേടി കട്ടപ്പന ഓസാനം ഇഎം എച്ച്എസ്എസ്, ശാന്തിഗ്രാം ഗാന്ധിജി ഇഎം എച്ച്എസ് എന്നിവര്‍ ഒന്നാമതാണ്. സെന്റ് ഡൊമിനിക് എല്‍പിഎസ് 15 പോയിന്റുമായി രണ്ടാമതും കട്ടപ്പന സെന്റ് ജോര്‍ജ് എല്‍പിഎസ് 13 പോയിന്റുമായി മൂന്നാമതും തുടരുന്നു.
സംസ്‌കൃതോത്സവം എച്ച്എസ് വിഭാഗത്തില്‍ നരിയമ്പാറ എംഎം എച്ച്എസ് 20 പോയിന്റുമായും യുപി വിഭാഗത്തില്‍ 35 പോയിന്റ് നേടി മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസും മുന്നിട്ടുനില്‍ക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow