മാട്ടുക്കട്ട പട്ടാളംപടിയില്‍ മലയോര ഹൈവേ നിര്‍മാണം വൈകുന്നു: യാത്രാക്ലേശം രൂക്ഷം
മാട്ടുക്കട്ട പട്ടാളംപടിയില്‍ മലയോര ഹൈവേ നിര്‍മാണം വൈകുന്നു: യാത്രാക്ലേശം രൂക്ഷം

ഇടുക്കി: മാട്ടുക്കട്ട പട്ടാളംപടി ഭാഗത്ത് മലയോര ഹൈവേ നിര്‍മാണം വൈകുന്നതായി ആക്ഷേപം. കുത്തിപ്പൊളിച്ച റോഡ് വീണ്ടും ടാര്‍ ചെയ്യാന്‍ വൈകുന്നു. ഇതോടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവാതി. ഹൈവേയുടെ ഉയരം കൂട്ടുന്നതിനായി നാലുമാസം മുമ്പാണ് റോഡ് പൊളിച്ചത്. ഹരിതീര്‍ഥപുരം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം പാറക്കല്ലിട്ട് നികത്തിയിരുന്നു. എന്നാല്‍ ഉയരം കൂട്ടിയതിനാല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടുന്നു. ഉരുളന്‍കല്ലുകള്‍ കൂട്ടിക്കിടക്കുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന പാതയിലാണ് യാത്രാക്ലേശം. വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയുംവിധം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും കരാറുകാര്‍ നടപടി സ്വീകരിച്ചില്ല.
What's Your Reaction?






