മ്ലാമല - ലാന്‍ഡ്രം എസ്റ്റേറ്റ് റോഡ് നിര്‍മാണം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും
മ്ലാമല ലാന്‍ഡ്രം എസ്റ്റേറ്റ് റോഡ് നിര്‍മാണം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും

ഇടുക്കി: വണ്ടിപ്പെരിയാര്‍ മ്ലാമലയില്‍ നിന്നും പാമ്പനാറിലേക്കുള്ള റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പിഎംജിഎസ്വൈ എഞ്ചിനീയര്‍ പറഞ്ഞു. 2020 ലാണ് പിഎംജിഎസ്വൈ പദ്ധതിയിലുള്‍പ്പെടുത്തി മ്ലാമലയില്‍ നിന്നും ലാന്‍ഡ്രം എസ്റ്റേറ്റ് വരെയുള്ള റോഡിന്റെ പണികള്‍ ആരംഭിച്ചത്. ഒമ്പത് കിലോമീറ്ററാണ് റോഡിന്റെ ദൂരം. ഇതില്‍ അഞ്ച് കിലോമീറ്ററിന്റെ ടാറിങ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിരുന്നു. ബാക്കി 4കിലോമീറ്റര്‍ സ്വകാര്യ തേയില തോട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വീതി കൂട്ടി നിര്‍മിച്ച റോഡരുകില്‍ തോട്ടമുടമ വേലി കെട്ടിയതിനെ തുടര്‍ന്ന് പണികള്‍ മുടങ്ങി. ഭൂമി വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പിഎംജിഎസ്വൈ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തോട്ടമുടമക്ക് കത്തയച്ചു. ഉടമ സമ്മതമറിയിച്ചതോടെ അധികൃതര്‍ സ്ഥലത്തെത്തി റോഡ് അളന്ന് അതിര്‍ത്തി തിരിച്ചു നല്കി. റോഡരുകില്‍ സ്ഥാപിച്ചിരുന്ന വേലി കഴിഞ്ഞ ദിവസം തോട്ടം അധികൃതര്‍ നീക്കിയിരുന്നു. സ്ഥലം വിട്ടുകിട്ടിയതോടെ തിങ്കളാഴ്ച മുതല്‍ പണികള്‍ ആരംഭിക്കും.
What's Your Reaction?






