അതിഥി തൊഴിലാളിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
അതിഥി തൊഴിലാളിക്ക് ആംബുലന്‍സില്‍ സുഖപ്രസവം

ഇടുക്കി:ജാര്‍ഖണ്ഡ് സ്വദേശിക്ക് 108 ആംബുലന്‍സില്‍ സുഖപ്രസവം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയെ പ്രസവ വേദനയെ തുടര്‍ന്ന് ശാന്തന്‍പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത് .എത്രയും വേഗം പ്രസവ ചികിത്സ നല്‍കേണ്ട സാഹചര്യമായതിനാല്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ അതുല്യ രവീന്ദ്രന്‍,നഴ്‌സ് ലിന്റ്റു,പന്നിയാര്‍ ഹോസ്പിറ്റല്‍ ജീവനക്കാരി മഹിബ,ആംബുലന്‍സ് ഡ്രൈവര്‍ ശ്രീകുമാര്‍ എന്നിവരുടെ സമയോചിതമായ ഇടപെടലില്‍ യുവതി ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






