കല്ലാര്‍കുട്ടിക്ക് സമീപം മുതിരപ്പുഴയാറില്‍ യുവാവ് മുങ്ങി മരിച്ചു
കല്ലാര്‍കുട്ടിക്ക് സമീപം മുതിരപ്പുഴയാറില്‍ യുവാവ് മുങ്ങി മരിച്ചു

ഇടുക്കി: അടിമാലി കല്ലാര്‍കുട്ടിക്ക് സമീപം മുതിരപ്പുഴയാറില്‍ യുവാവ് മുങ്ങി മരിച്ചു. അഞ്ചാംമൈല്‍ ചക്കുങ്കല്‍ അതുല്‍ ജിജി (19) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 ഓടെയാണ് സംഭവം. നടന്നത്.അഞ്ചാംമൈല്‍ ചക്കുങ്കല്‍ അതുല്‍ ജിജിയാണ് മരിച്ചത്. അതുല്‍ മുങ്ങിതാഴുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. അടിമാലി അഗ്നിശമന സേന സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
What's Your Reaction?






