ചക്കുപള്ളം പഞ്ചായത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു   

ചക്കുപള്ളം പഞ്ചായത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു   

Aug 15, 2026 - 13:04
 0
ചക്കുപള്ളം പഞ്ചായത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു   
This is the title of the web page

ഇടുക്കി: ചക്കുപള്ളം പഞ്ചായത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. രാവിലെ പതാക ഉയര്‍ത്തലിനുശേഷം നടന്ന റാലിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. റാലിയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ആന്‍സി ജയിംസ് ഉദ്ഘാടനം ചെയ്തു. ആദ്യകാല പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന ഗാന്ധിയനുമായ പി ജി പുരുഷോത്തവന്‍പിള്ള സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി അധ്യക്ഷയായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബാലസിങ്, വൈസ് പ്രസിഡന്റ് ഷൈനി റോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജയന്‍ കുഴിക്കാട്ട്, ജയമോള്‍ സാബു, ശോഭാ പി ആര്‍, അണക്കര ഗവ. സ്‌കൂള്‍ സീനിയര്‍ അധ്യാപകന്‍ മാണി കുര്യാക്കോസ്, ചക്കുപള്ളം സഹകരണ ബാങ്ക് പ്രസിഡന്റ് അജി കീഴ്വാറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow