സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം: പൂപ്പാറയില്‍ വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നേര്‍ക്കുനേര്‍
സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം: പൂപ്പാറയില്‍ വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നേര്‍ക്കുനേര്‍

ഇടുക്കി: പൂപ്പാറയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക്് പിന്നാലെ വീണ്ടും വിവാദങ്ങള്‍. പൂപ്പാറ ടൗണില്‍ നെടുങ്കണ്ടം പാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓട്ടോ സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പൂപ്പാറ യൂണിറ്റിന്റെ സഹായത്തോടെ അഞ്ചോളം വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. വ്യാപാരികളുടെ നടപടിക്കെതിരെ ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്തെത്തി. 1998 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റാന്‍ഡ് മുപ്പതോളം തൊഴിലാളികളികളുടെ ജീവിത മാര്‍ഗമാണെന്നും ഇവര്‍ പറഞ്ഞു. സംസ്ഥാന പാതയോരം കൈയേറി സമീപ കാലത്ത് കെട്ടിടങ്ങള്‍ നിര്‍മിച്ചതിനെ തുടര്‍ന്നാണ് സ്റ്റാന്‍ഡിലെ സൗകര്യം ഇല്ലാതായതെന്നും ഡ്രൈവര്‍മാര്‍ ആരോപിച്ചു. വ്യാപാരികളുടെ നടപടിയെ നിയമപരമായി നേരിടാനാണ് ഇവരുടെ തീരുമാനം.
അതെസമയം വ്യാപാരികളെയോ ഡ്രൈവര്‍മാരെയോ പഞ്ചായത്ത് ഇതുവരെ ചര്‍ച്ചയ്ക്കുവിളിച്ചിട്ടില്ല. റവന്യു വകുപ്പ് ഒഴിപ്പിച്ച കടമുറികള്‍ ജൂലൈ 11നകം പൊളിച്ചുനീക്കണമെന്ന ഉത്തരവിന് പിന്നാലെയാണ് വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മിലുള്ള ശീതസമരം.
What's Your Reaction?






