കെഎസ്എംഎസ് ക്ഷീര മിത്ര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടിമാലിയില്‍ നടത്തി
കെഎസ്എംഎസ് ക്ഷീര മിത്ര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടിമാലിയില്‍ നടത്തി
ഇടുക്കി: കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റി അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന ക്ഷീര മിത്ര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി. അടിമാലി പത്താംമൈല്‍ ദേവിയാര്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജീമോന് പശുവിനെ നല്‍കികൊണ്ട് മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ സി എന്‍ വത്സലന്‍പിള്ള ഉദ്ഘാടനം ചെയ്തു. പത്താംമൈല്‍, ഇരുമ്പുപാലം ആപ്‌കോസുകള്‍ ജീമോന് നല്‍കിയ സൗജന്യ കേരള ഫീഡ് കാലിത്തീറ്റയുടെ ഉദ്ഘാടനം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മഞ്ചു പി മോഹനന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ 152 ബ്ലോക്കുകളില്‍നിന്ന് തെരെഞ്ഞെടുക്കുന്ന ഓരോ സ്‌കൂളിലെയും ഒരു കുട്ടിക്ക് സ്‌കൂള്‍ പിടിഎയുടെ മേല്‍നോട്ടത്തില്‍ ഒരു പശു കുട്ടിയെ നല്‍കുന്ന പദ്ധതിയാണ് ക്ഷീര മിത്ര. പുതു തലമുറയ്ക്ക് ക്ഷീരമേഖലയെ പരിചയപ്പെടുത്തുന്നതിനും നമ്മുടെ നാടിന്റെ പരമ്പരാഗത കൃഷിരീതികളും സംസ്‌കാരവും പുതുതലമുറക്ക് കൂടുതല്‍ പരിചിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. കെഎസ്എംഎസ് സംസ്ഥാന പ്രസിഡന്റ് പി.ആര്‍ സലിംകുമാര്‍ അധ്യക്ഷനായി. എറണാകുളം മേഖല യൂണിയന്‍ ബോര്‍ഡ് അംഗം പോള്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സോണി ചൊള്ളാമഠം പദ്ധതി വിശദീകരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി തെങ്ങുംപള്ളില്‍, ബ്ലോക്ക് പഞ്ചായത്തംഗം എം എ അന്‍സാരി, തോമസ് ചിറപ്പുറം, പി.ഡി സത്യന്‍, കെ പി ബേബി, ബേബി അഞ്ചേരില്‍, ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

