റോട്ടറി ആന്‍സ് ക്ലബ് ഓഫ് കട്ടപ്പന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി
റോട്ടറി ആന്‍സ് ക്ലബ് ഓഫ് കട്ടപ്പന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി
ഇടുക്കി: റോട്ടറി ആന്‍സ് ക്ലബ് ഓഫ് കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവര്‍ ചേര്‍ന്ന് സൗജന്യ ഡയബറ്റിക് റെറ്റിനോപതി നേത്ര ചികിത്സാ ക്യാമ്പ് നടത്തി.
ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഒപ്റ്റോമെട്രിസ്റ്റ്, കോ-ഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് എന്നിവര്‍ അടങ്ങുന്ന ജില്ലാ ആശുപത്രിയിലെ വിദഗ്ധ സംഘം പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ടി എ വിനോദ്കുമാര്‍, അജോ ഏബ്രഹാം, ഫാ. ജെയിംസ് കുര്യന്‍, പി എം ജോസഫ്, ആന്‍സി കുര്യന്‍, മെര്‍ലിന്‍ അജോ, ഷേര്‍ളി ബൈജു, രാജി സന്ദീപ്, ഷാനിദ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?