കഞ്ഞിക്കുഴി എസ്എന്‍വി എച്ച്എസ്എസില്‍ കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി
കഞ്ഞിക്കുഴി എസ്എന്‍വി എച്ച്എസ്എസില്‍ കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി
ഇടുക്കി: കഞ്ഞിക്കുഴി ശ്രീനാരായണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വെള്ളി മെഡല്‍ നേടിയ ജാനകി അനിക്കും, ഇടുക്കി ജില്ലയിലെ മികച്ച കമ്യൂണിറ്റി പൊലീസ് ഓഫീസറായി തിരഞ്ഞെടുത്ത ഷൈജു ചന്ദ്രശേഖര്‍ക്കും സ്വീകരണം നല്‍കി. സ്‌കൂള്‍ മനേജര്‍ ബിജു മാധവന്‍ മുഖ്യാഥിതിയായി. പ്രിന്‍സിപ്പല്‍ രാജി ജോസഫ് അധ്യക്ഷനായി. വിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ എം ബി ബിജു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ മിനി ഗംഗാധരന്‍, എംപിടിഎ പ്രസിഡന്റ് മിനി ജെയിംസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?