നെടുങ്കണ്ടം ടൗണിലെ ശുചിമുറികള്‍ ഉടന്‍ തുറന്നുനല്‍കണം: ഐഎന്‍ടിയുസി

നെടുങ്കണ്ടം ടൗണിലെ ശുചിമുറികള്‍ ഉടന്‍ തുറന്നുനല്‍കണം: ഐഎന്‍ടിയുസി

Oct 15, 2025 - 16:46
 0
നെടുങ്കണ്ടം ടൗണിലെ ശുചിമുറികള്‍ ഉടന്‍ തുറന്നുനല്‍കണം: ഐഎന്‍ടിയുസി
This is the title of the web page

ഇടുക്കി:  നെടുങ്കണ്ടം ടൗണിലെ ശുചിമുറികള്‍ ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ഐഎന്‍ടിയുസി മണ്ഡലം കമ്മിറ്റി. താലൂക്ക് ആസ്ഥാനവും തേക്കടി - മൂന്നാര്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ഇടത്താവളവുമായ നെടുങ്കണ്ടത്ത് ഉപയോഗയോഗ്യമായ ശൗചാലയമില്ലാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. താലൂക്ക് ആശുപത്രി, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ ശുചിമുറി ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡ്്, പടിഞ്ഞാറേക്കവല ബസ് സ്റ്റോപ്പ്, കിഴക്കേക്കവല എന്നിവിടങ്ങളില്‍ ഉള്‍പ്പടെ പൊതുശുചിമുറികള്‍ ഉണ്ടെങ്കിലും ഇവ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. നിരവധി പരാതികള്‍ നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. നിലവിലുള്ള ശുചിമുറികള്‍ എത്രയും വേഗം തുറന്നുനല്‍കിയില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ കട്ടൂപ്പാറ, കെ ആര്‍ രാമചന്ദ്രന്‍, ജോസഫ് വെച്ചൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow