കട്ടപ്പന വലിയപാറ കലാരഞ്ജിനി വായനശാല നേത്ര പരിശോധന ക്യാമ്പ് നടത്തി
കട്ടപ്പന വലിയപാറ കലാരഞ്ജിനി വായനശാല നേത്ര പരിശോധന ക്യാമ്പ് നടത്തി
ഇടുക്കി: കട്ടപ്പന വലിയപാറ കലാരഞ്ജിനി വായനശാലയും മുണ്ടക്കയം ന്യു വിഷന്‍ കണ്ണാശുപത്രിയുംചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. നഗരസഭ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ ഉദ്ഘാടനംചെയ്തു. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം രോഗികളെ പരിശോധിച്ചു. ആവശ്യമുള്ളവര്‍ക്ക് ചൊവ്വാഴ്ച ന്യു വിഷന്‍ കണ്ണാശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തി. ഇവര്‍ക്കായി വാഹനസൗകര്യവും ക്രമീകരിച്ചു. കുറഞ്ഞ നിരക്കില്‍ കണ്ണടകളും വിതരണംചെയ്തു. വായനശാല ഭാരവാഹികളായ കെ വി കുര്യാക്കോസ്, കെ ഡി രാധാകൃഷ്ണന്‍ നായര്‍, റോയി തോമസ്, ജിന്‍സി റോയി, ഷൈലമ്മ സോമന്‍, റോയി പാറയ്ക്കല്‍, ലബ്ബക്കട ജെപിഎം കോളേജ് എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളായ മെല്‍ബിന്‍ അനില്‍, ഷോണ്‍സ് മാത്യു, ആന്‍ മരിയ ജോസഫ്, ഹെലന്‍ സജയ്, ജസ്ലിന്‍ ബാബു, മരിയ എല്‍സ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

