കര്‍ഷകമോര്‍ച്ച അമ്പലക്കവല ആരോഗ്യ ഉപകേന്ദ്രം ശുചീകരിച്ചു
കര്‍ഷകമോര്‍ച്ച അമ്പലക്കവല ആരോഗ്യ ഉപകേന്ദ്രം ശുചീകരിച്ചു

ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി കര്‍ഷകമോര്‍ച്ച അമ്പലക്കവല ആരോഗ്യ ഉപകേന്ദ്രം ശുചീകരിച്ചു. നഗരസഭ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആശ വര്‍ക്കര്‍മാരെ ആദരിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് എം എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, സുരേഷ് കുമാര്‍, എ ആര്‍, ഗോപി ഊള്ളാനി, സോജന്‍ പി എസ്, രാജേന്ദ്രന്‍, പ്രസാദ് കുറ്റത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






