കമ്പംമേട്ട് ചെക്ക്പോസ്റ്റിൽ എക്സ്സൈസ് പരിശാധന നടത്തി

കമ്പംമേട്ട് ചെക്ക്പോസ്റ്റിൽ എക്സ്സൈസ് പരിശാധന നടത്തി

Sep 4, 2025 - 10:08
 0
കമ്പംമേട്ട് ചെക്ക്പോസ്റ്റിൽ എക്സ്സൈസ് പരിശാധന നടത്തി
This is the title of the web page

ഇടുക്കി : ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഡോഗ് സ്‌ക്വാഡിൻ്റെ സഹകരണത്തോടെ എക്സ് സൈസ്  കമ്പംമേട്ട് ചെക്ക്പോസ്റ്റിൽ പരിശാധന നടത്തി. അതിർത്തി കടന്ന് ലഹരി വസ്തുക്കൾ കേരളത്തിലേയ്ക്ക്‌ എത്തുന്നത് തടയുന്നതിനെയാണ് തുടർച്ചയായി പരിശോധന നടത്തുന്നത്.  ഡോഗ് സ്‌ക്വാഡിലെ ലെയ്ക്കയും പരിശീലകരായ   എസ് സി പി ഒ മാരായ എബിൻ സുരേഷ്, ജറിൻ എന്നിവരുമാണ്  എക്സൈസിനെ സഹായിക്കാനെത്തിയത്. മയക്കുരുന്നുകൾ കണ്ടെത്തുന്നതിൽ അതീവ പ്രാവീണ്യം ഉള്ളതാണ് ലെയ്ക്ക. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിൻ്റെ നേതൃത്വത്തിൽ എ ഇ ഐ  പ്രകാശ് , ഷിജു ദാമോദരൻ, പി ഒ മാരായ ഷിജിൽ , പ്രദുൽജോസ് , വനിത സിഇഒ ബിജി കെ ജെ,  റെജി പിസി എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow