ഒരുവര്‍ഷമായി ഡോക്ടറില്ല: കട്ടപ്പന ഗവ. മൃഗാശുപത്രി ഉപരോധിച്ച് ബിജെപി
ഒരുവര്‍ഷമായി ഡോക്ടറില്ല: കട്ടപ്പന ഗവ. മൃഗാശുപത്രി ഉപരോധിച്ച് ബിജെപി

ഇടുക്കി: കട്ടപ്പന ഗവ. മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി മണ്ഡലം കമ്മിറ്റി ഉപരോധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി ഉദ്ഘാടനംചെയ്തു. നഗരസഭാപരിധിയിലെ ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടെ കട്ടപ്പനയിലെ മൃഗാശുപത്രിയേയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഒരുവര്‍ഷമായി ഇവിടെ ഡോക്ടറില്ല. വളര്‍ത്തുമൃഗങ്ങളുമായി ആശുപത്രിയിലെത്തുന്നവര്‍ നിരാശരായി മടങ്ങുന്നു. സര്‍ക്കാരിന്റെയും നഗരസഭയുടെയും അനാസ്ഥയെ തുടര്‍ന്ന് മൃഗാശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി. ഡോക്ടര്‍മാരെയും ജീവനക്കാരെയും അടിയന്തരമായി നിയമിക്കണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ്, എം എന്‍ മോഹന്‍ദാസ്, സുരേഷ് കുമാര്‍, മഹേഷ് കുമാര്‍, ഗോപി ഊളനി, സനോജ് സരസന്‍, സുധീഷ്, ഗൗതംകൃഷ്ണ, ബോണി, പ്രസാദ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






