യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി മുരിക്കാശേരിയില്‍ രാപ്പകല്‍ സമരം നടത്തി
യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി മുരിക്കാശേരിയില്‍ രാപ്പകല്‍ സമരം നടത്തി

ഇടുക്കി: ആശാപ്രവര്‍ത്തകരുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിത്ത് യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി രാപ്പകല്‍ സമരം നടത്തി. മുരിക്കാശേരി ടൗണില്‍ കെപിസിസി അംഗം എപി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും വികസന മുരടിപ്പാണന്നും മുഖ്യമന്ത്രിയും കുടുംബവും ഉള്‍പ്പെടെ കോടതികളുടെ നിരീക്ഷണത്തിലാണ്, ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്കും നിര്‍മാണ നിരോധനങ്ങള്‍ക്ക് പരിഹാരമില്ലെന്നും എ.പി. ഉസ്മാന്‍ ആരോപിച്ചു. വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി അഡ്വ. കെ ബി സെല്‍വം, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. തോമസ് പെരുമന , സിഎംപി സംസ്ഥാന കമ്മിറ്റിയംഗം അനീഷ് ചേനക്കര, കോണ്‍ഗ്രസ് മരിയാപുരം മണ്ഡലം പ്രസിഡന്റ് ജോബി തയ്യില്‍, നേതാക്കളായ ജോയി കൊച്ചുകരോട്ട്, ഷൈനി സജി, അഡ്വ. എബി തോമസ്, അഭിലാഷ് പാലക്കാട്, ജോസ്മി ജോര്‍ജ്, ബാബു കുമ്പിളുവേലില്‍, തങ്കച്ചന്‍ കാരക്കവയലില്‍, അഡ്വ. കെ കെ മനോജ്, റെജിമോള്‍ റെജി , ആലിസ് ഗോപുരം, മിനി സാബു, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






