അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വനിതകള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി
അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വനിതകള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വനിതകള്‍ക്കായി 'അവളുടെ ആരോഗ്യം' മെഡിക്കല്‍ ക്യാമ്പ് നടത്തി. ചപ്പാത്ത് സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി കാന്‍സര്‍ നിര്‍ണയ പരിശോധനയും ബോധവല്‍ക്കരണ ക്ലാസുകളുമാണ് സംഘടിപ്പിച്ചുവരുന്നത്. ആലടി പിഎച്ച്‌സിയുടെ സഹകരണത്തോടെ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പരിപാടി നടത്തിവരുന്നു. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ സാറ ആന്‍സ് ജോര്‍ജ് ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയ്‌സണ്‍ സി ജോണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജിതാ ഒ, സുജ എസ്, മഞ്ചുലത കെ പി, എന്‍ ആര്യ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






