കാമാക്ഷി പാറക്കടവ് ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന് കൊടിയേറി
കാമാക്ഷി പാറക്കടവ് ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന് കൊടിയേറി

ഇടുക്കി: ഹൈറേഞ്ചിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ കാമാക്ഷി പാറക്കടവ് ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന് കൊടിയേറി. അന്നപൂര്‍ണേശ്വരി ഗുരുകുലം തന്ത്രി സുരേഷ് ശ്രീധരന്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉത്സവസന്ദേശം നല്‍കി. പാറക്കടവ് ശ്രീരാംസേവ ഭജനമന്ദിരത്തില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ച കൊടിക്കൂറയെ ക്ഷേത്രം ഭാരവാഹികളും ഭക്തരും സ്വീകരിച്ചു. തുടര്‍ന്ന് ദീപാരാധനയ്ക്കുശേഷമായിരുന്നു കോടിയേറ്റ്. പൊങ്കാല, കാര്യസിദ്ധി പൂജ, മഹാഗണപതിഹോമം, രുദ്രാഭിഷേകം, ആയില്യപൂജ, തിരു ആറാട്ട് തുടങ്ങി വിപുലമായ ചടങ്ങുകളാണ് നടക്കുക. 7ന് വൈകിട്ട് 6 .30ന് പൂമൂടല്‍, രാത്രി 7ന്ആയില്യപൂജ. 8ന് രാവിലെ 10ന് ഉത്സവ ബലി, 10.30ന് ഉത്സവ ബലിദര്‍ശനം. വൈകിട്ട് 6ന് കലാസന്ധ്യ. 8ന് മെഗാ തിരുവാതിര, 8. 30ന് പള്ളിവേട്ട. സമാപന ദിവസമനായ 10ന് വൈകിട്ട് 4.30ന് ആറാട്ട്, 6.15ന് താലപ്പൊലി കാവടി ഘോഷയാത്ര, 8ന് കാമാക്ഷി സെന്റ് ആന്റണീസ് ഇടവക ഒരുക്കുന്ന ആറാട്ട് സദ്യ, 8:30 -ന് ഗാനമേള എന്നിവയും ഉണ്ടാകും. ക്ഷേത്രം പ്രസിഡന്റ് വി ബി സോജു, മേല്‍ശാന്തി വി എം പ്രദീഷ്, വൈസ് പ്രസിഡന്റ് കെ സുരേഷ്, സെക്രട്ടറി കെ എസ് പ്രസാദ്, അനൂപ് കുമാര്‍, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരിസംഘം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






