ജി-ടെക് ജില്ലാ കലോത്സവം 'ജി- സൂം സീസണ്‍ 10' ചൊവ്വാഴ്ച കട്ടപ്പനയില്‍
ജി-ടെക് ജില്ലാ കലോത്സവം 'ജി- സൂം സീസണ്‍ 10' ചൊവ്വാഴ്ച കട്ടപ്പനയില്‍

ഇടുക്കി: കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്റെ കലാമേളയായ ജി- സൂം സീസണ്‍ 10 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കും. ചലച്ചിത്ര നടക നടന്‍മാരായ അനില്‍ കെ ശിവറാമും ജി കെ പന്നാംകുഴിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കട്ടപ്പന നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി മുഖ്യസന്ദേശം നല്‍കും. നഗരസഭാ കൗണ്‍സിലര്‍മാര്‍, സാസ്‌കാരിക നേതാക്കള്‍, ജി-ടെക് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. സോളോ സോംഗ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് എന്നീ ഇനങ്ങളില്‍ 7 സെന്ററുകളിലെ 21 ടീമുകള്‍ മത്സരിക്കും.
2001 ഫെബ്രുവരി 10ന് കോഴിക്കോട് ആരംഭിച്ച ജി-ടെക്കിന്റെ 700ലധികം സെന്ററുകള്‍ 20 രാജ്യങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തില്‍ മാത്രം 226 പഠന കേന്ദ്രങ്ങളുണ്ട്. 23ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ജി-ടെക്കില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നു. ഐ.ടി വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ നിന്ന് ആദ്യമായി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ജി-ടെക്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുകളും ജി-ടെക്കില്‍ നിന്ന് നല്‍കിവരുന്നു.
ലോകത്തിലെ വന്‍കിട കമ്പനികളായ മൈക്രോസോഫ്റ്റ്, എസ്എപി. അഡോബി, ടാലി, ഐ.എ.ബി(യു.കെ) തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ അംഗീകൃത പഠന കേന്ദ്രമാണ് ജി-ടെക്. നിലവില്‍ 1,61,000ലധികം കുട്ടികള്‍ ജി-ടെക്കില്‍ പഠിക്കുന്നു. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിനായി വരുന്ന കുട്ടികള്‍ക്ക് തങ്ങളുടെ കലാവാസനകള്‍ അവതരിപ്പിക്കുന്നതിനായി ജി-ടെക് ആവിഷ്‌കരിച്ച പരിപാടിയാണ് ജി-സൂം. വാര്‍ത്താസമ്മേളനത്തില്‍ ജി ടെക് കട്ടപ്പന സെന്റര്‍ ഡയറക്ടര്‍ ഫാ. ജെയിംസ് കുര്യന്‍, ചന്തു സാബു, ദേവിക ജയന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






