വാത്തിക്കുടി പഞ്ചായത്ത് കേരളോത്സവം: ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ നടത്തി
വാത്തിക്കുടി പഞ്ചായത്ത് കേരളോത്സവം: ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ നടത്തി

ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ നടത്തി. ജോസ്പുരം മൈതാനിയില്‍ മുരിക്കാശേരി എസ്‌ഐ കെ ഡി മണിയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് അധ്യക്ഷയായി. ജോസ്പുരം സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജിബിന്‍ കൊച്ചോഴത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് ജോര്‍ജ്, ജയ്‌മോന്‍, എസ്‌ഐ ബിനു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






