അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: ദേശീയപാതയില്‍ ഒറ്റവരിയായി ഗതാഗതം പുനസ്ഥാപിച്ചു
അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: ദേശീയപാതയില്‍ ഒറ്റവരിയായി ഗതാഗതം പുനസ്ഥാപിച്ചു
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് ഉന്നതി ഭാഗത്ത് ഒറ്റവരിയായി വാഹനഗതാഗതം പുനസ്ഥാപിച്ചു. ശനിയാഴ്ച രാവിലെ മുതല്‍ വാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങി. ഒറ്റവരിയായിട്ടാണ് ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ കടന്നുപോകുന്നത്. മഴ മുന്നറിയിപ്പുകള്‍ ഉണ്ടായാല്‍ ഗതാഗതം നിയന്ത്രിക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമുണ്ട്. ഒക്‌ടോബര്‍ 25ന് രാത്രിയിലാണ് മണ്ണിടിച്ചില്‍ ദുരന്തമുണ്ടായത്. റോഡില്‍ അടിഞ്ഞുകൂടിക്കിടന്ന മണ്ണ് നീക്കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. ദുരന്തമുണ്ടായ ഭാഗത്ത് ഉറവയും രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ മണ്ണ് നീക്കിയെങ്കിലും സംരക്ഷണഭിത്തി നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
What's Your Reaction?

