കട്ടപ്പന സബ് ജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു
കട്ടപ്പന സബ് ജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു

ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് യു പി സ്‌കൂളില്‍ കട്ടപ്പന സബ് ജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദി ജില്ലാ പഞ്ചായത്തംഗം ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ ഒളിഞ്ഞിരിക്കുന്ന കലാപ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കുകയും ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യവേദി. കട്ടപ്പന എ.ഇ.ഒ രാജശേഖരന്‍ സി. അധ്യക്ഷനായി. പ്രമുഖ നോവലിസ്റ്റ് പുഷ്പമ്മ, വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിന്‍സി സെബാസ്റ്റ്യന്‍, യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനോയ് മഠത്തില്‍, എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൈജു ജോസഫ്, വിദ്യാരംഗം കലാസാഹിത്യവേദി സെക്രട്ടറി പ്രീത എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






