വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ മോക്ഡ്രില്‍ 9ന്: ആലോചനായോഗം ചേര്‍ന്നു 

  വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ മോക്ഡ്രില്‍ 9ന്: ആലോചനായോഗം ചേര്‍ന്നു 

May 8, 2025 - 15:02
 0
  വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ മോക്ഡ്രില്‍ 9ന്: ആലോചനായോഗം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മോക്ഡ്രില്‍ വെള്ളിയാഴ്ച വണ്ടിപ്പെരിയാറില്‍ നടക്കും. രാവിലെ 11ന് 62-ാം മൈല്‍ വക്കച്ചന്‍ കോളനിയില്‍ മോക്ഡ്രില്‍ നടത്താനാണ് തീരുമാനം.  ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പഞ്ചായത്തില്‍ നടക്കും. നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആലോചനായോഗം വണ്ടിപ്പെരിയാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളോ മറ്റുദുരന്തങ്ങളോ ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചുള്ള പരിശീലനമാണ് മോക് ഡ്രില്ലില്‍ നല്‍കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശ്രീരാമന്‍ അധ്യക്ഷനായി. കില സ്‌പെഷ്യല്‍ ഓഫീസര്‍ ദുരന്തനിവാരണം എസ് ശ്രീകുമാര്‍ വിഷയാവതരണം നടത്തി. പീരുമേട് തഹസില്‍ദാര്‍ ശ്രീകുമാര്‍ എന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, പഞ്ചായത്തംഗങ്ങള്‍, പൊലീസ്, ഫയര്‍ഫോഴ്‌സ,് ആരോഗ്യം, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും നേതൃത്വം നല്‍കുന്ന കില ഉദ്യോഗസ്ഥരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow