വണ്ടിപ്പെരിയാറില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
വണ്ടിപ്പെരിയാറില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍ ഉദ്ഘാടനം ചെയ്തു. നാലാം തവണയും ഭരണം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനമായിരിക്കണം ഇനിയുള്ള ദിവസങ്ങളില്‍ നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ പ്രമുഖരായ സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച കണ്‍വന്‍ഷന് മുന്നോടിയായി വണ്ടിപ്പെരിയാര്‍ ടൗണില്‍ സ്ഥാനാര്‍ഥികള്‍ പ്രകടനം നടത്തി. കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ പൂണ്ടികുളം അധ്യക്ഷനായി. പിടിടി യൂണിയന്‍ ജനറല്‍ സെക്രട്ടറി എം തങ്കദുരൈ, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ, സിപിഐ മണ്ഡലം പ്രസിഡന്റ് വി കെ ബാബുക്കുട്ടി, മുരുകലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

