മകരവിളക്ക്: തീര്‍ഥാടകരെ വരവേല്‍ക്കാന്‍ പരുന്തുംപാറ ഒരുങ്ങി
മകരവിളക്ക്: തീര്‍ഥാടകരെ വരവേല്‍ക്കാന്‍ പരുന്തുംപാറ ഒരുങ്ങി

ഇടുക്കി: മകരജ്യോതി ദര്‍ശനത്തിന് ഭക്തര്‍ എത്തുന്ന പരുന്തുംപാറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് കരുതുന്നത്. കല്ലാര്‍കവലയില്‍ കമാനം സ്ഥാപിച്ചു. പരുന്തുംപാറയിലേക്കുള്ള പാതയുടെ വശങ്ങള്‍ വൃത്തിയാക്കി.
പരുന്തുംപാറയിലും പരിസരത്തും വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചു. അപകട സാധ്യത മേഖലകള്‍ വേലിയും ബാരിക്കേഡും ഉപയോഗിച്ച് കെട്ടിത്തിരിച്ചു. മരുന്നുകള്‍, കുടിവെള്ളം, മറ്റ് മെഡിക്കല്‍ സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കി. തീര്‍ഥാടകര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.
വൈകുന്നേരം മഞ്ഞിറങ്ങി മകരജ്യോതി ദര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ എല്‍ഇഡി സ്‌ക്രീനില്‍ തത്സമയ മകരവിളക്ക് സംപ്രഷണവും ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും മുഴുവന്‍ സമയ സേവനമുണ്ടാകും. നിയന്ത്രണങ്ങളോടെ മാത്രമേ ആളുകളെ കയറ്റിവിടൂ
What's Your Reaction?






