നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി കൂദാശ 18ന്
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി കൂദാശ 18ന്

ഇടുക്കി: പുതുക്കിപ്പണിത നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി കൂദാശയും പ്രതിഷ്ഠയും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദേവാലയ പ്രഖ്യാപനവും 18ന് നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് നെടുങ്കണ്ടത്ത് ഇടുക്കി രൂപത സ്വീകരണവും നല്‍കും. കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് കരിവേലിക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും കൂദാശാകര്‍മത്തിന് ശേഷം സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. 27ന് വൈകിട്ട് നാലിന് പൊന്തിഫിക്കല്‍ കുര്‍ബാന, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കിഴക്കേക്കവല വഴി ടൗണ്‍ പ്രദക്ഷിണം. 28ന് വൈകിട്ട് പടിഞ്ഞാറേക്കവല വഴി ടൗണ്‍ പ്രദക്ഷിണവും നടക്കും
What's Your Reaction?






