ഏഷ്യന്‍ അണ്ടര്‍-23 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേടി നരിയമ്പാറ കരക്കാട്ട് സാന്ദ്രാമോള്‍ സാബു

ഏഷ്യന്‍ അണ്ടര്‍-23 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേടി നരിയമ്പാറ കരക്കാട്ട് സാന്ദ്രാമോള്‍ സാബു

Jul 13, 2026 - 17:21
 0
ഏഷ്യന്‍ അണ്ടര്‍-23 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേടി നരിയമ്പാറ കരക്കാട്ട് സാന്ദ്രാമോള്‍ സാബു
This is the title of the web page

ഇടുക്കി: ചൈനയിലെ ഓര്‍ഡോസില്‍ നടന്ന ഏഷ്യന്‍ അണ്ടര്‍-23 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2026-ല്‍ ഇടുക്കിയുടെ അഭിമാനതാരമായ നരിയമ്പാറ സ്വദേശിനി സാന്ദ്രാമോള്‍ സാബു ഇരട്ട സ്വര്‍ണനേട്ടം സ്വന്തമാക്കി. ഇന്ത്യന്‍ ടീമിന്റെ ഭാഗമായി 4×400 മീറ്റര്‍ മിക്‌സ്ഡ് റിലേയിലും 4×400 മീറ്റര്‍ വനിതാ റിലേയിലും മത്സരിച്ച സാന്ദ്രമോള്‍, രണ്ട് ഇനങ്ങളിലും സ്വര്‍ണമെഡല്‍ കരസ്ഥമാക്കി രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്. നരിയമ്പാറ കരക്കാട്ട് വീട്ടില്‍ സാബുവിന്റെ മകളായ സാന്ദ്രമോള്‍  ബി എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പഠനത്തിനൊപ്പം ദേശീയ, അന്തര്‍ദേശീയ അത്ലറ്റിക്‌സ് മത്സരങ്ങളില്‍ സ്ഥിരമായി പങ്കെടുത്ത് ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് സാന്ദ്രാമോള്‍. 2024-ല്‍ ഏഷ്യന്‍ അണ്ടര്‍-20 ദുബായ്  അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് റിലേയില്‍  വെള്ളിമെഡലും 4ണ്മ400  ഇനത്തില്‍ സ്വര്‍ണമെഡലും സാന്ദ്രാമോള്‍ നേടിയിരുന്നു. തുടര്‍ന്ന് നടന്ന വേള്‍ഡ് അണ്ടര്‍-20 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 4×400 മീറ്റര്‍ മിക്‌സ്ഡ് റിലേയില്‍ നാലാം സ്ഥാനവും വനിതാ 4×400 മീറ്റര്‍ റിലേയില്‍ മികച്ച പ്രകടനവും കാഴ്ചവച്ച് അന്തര്‍ദേശീയ തലത്തില്‍ തന്റെ കഴിവ് തെളിയിച്ചു. ജൂനിയര്‍ സൗത്ത് ഏഷ്യന്‍ അത്ലറ്റിക്‌സ് ചെന്നൈ ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഇനത്തില്‍ വെള്ളിമെഡലും 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണമെഡലും നേടി ശ്രദ്ധേയ നേട്ടം കൈവരിച്ച സാന്ദ്രമോള്‍, ഏഷ്യന്‍ അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പിലെ ഇരട്ട സ്വര്‍ണനേട്ടത്തോടെ ഇന്ത്യന്‍ അത്ലറ്റിക്‌സിലെ ശ്രദ്ധേയ യുവതാരമായി മാറിയിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന് പിന്നാലെ കായിക, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ നിരവധി പേര്‍ സാന്ദ്രമോളെ അഭിനന്ദിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow