കട്ടപ്പന കല്യാണത്തണ്ടില്‍ പെരുമ്പാമ്പ് കോഴികളെ അകത്താക്കി
കട്ടപ്പന കല്യാണത്തണ്ടില്‍ പെരുമ്പാമ്പ് കോഴികളെ അകത്താക്കി
ഇടുക്കി: കട്ടപ്പന കല്യാണത്തണ്ടില്‍ പെരുമ്പാമ്പ് ശല്യം. ഈട്ടിക്കല്‍ ഗൗരി നാരായണന്റെ വീട്ടിലെ രണ്ട് കോഴികളെ ഭക്ഷിച്ചു. ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം. കോഴിക്കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് പെരുമ്പാമ്പ് കോഴികളെ ഭക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബഹമുണ്ടാക്കിയതിനെ തുടര്‍ന്ന് കോഴിക്കൂട്ടില്‍നിന്ന് പാമ്പ് പുറത്തിറങ്ങി പുരയിടത്തിലൂടെ വനമേഖലയിലേക്ക് മടങ്ങി.
കല്യാണത്തണ്ടിലും പരിസര പ്രദേശങ്ങളിലും പാമ്പുശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. വിഷമുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ ഇനം പാമ്പുകളാണ് വീടുകളിലും പരിസര പ്രദേശങ്ങളിലുമായി ആളുകളു െശ്രദ്ധയില്‍പ്പെടുന്നത്. കൂടാതെ കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളും രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
What's Your Reaction?