കഞ്ഞിക്കുഴി പഞ്ചായത്തില്‍ വനിതാ ഓപ്പണ്‍ ജിം തുറന്നു  

കഞ്ഞിക്കുഴി പഞ്ചായത്തില്‍ വനിതാ ഓപ്പണ്‍ ജിം തുറന്നു  

Jun 17, 2026 - 11:27
 0
കഞ്ഞിക്കുഴി പഞ്ചായത്തില്‍ വനിതാ ഓപ്പണ്‍ ജിം തുറന്നു  
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് നിര്‍മിച്ച വനിതാ ഓപ്പണ്‍ ജിം എംഎല്‍എ റോയി കെ പൗലോസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ മുതല്‍മുടക്കിയ ഓപ്പണ്‍ ജിം പഴയരിക്കണ്ടം ഗവ. ഹോമിയോ ആശുപത്രിക്കുസമീപമാണ് നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, പഞ്ചായത്ത് സെക്രട്ടറി അതുല്യ വി കുമാര്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോന ട്രീസാ ജോബി, ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാര്‍, പഞ്ചായത്തംഗം രാജേശ്വരി രാജന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാവിത്രി സതീശന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദീപ ജോസഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബിച്ചന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow