പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് പെട്ടിക്കട പൂട്ടി: രോഗികളായ ദമ്പതികള്‍ പെരുവഴിയില്‍

പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് പെട്ടിക്കട പൂട്ടി: രോഗികളായ ദമ്പതികള്‍ പെരുവഴിയില്‍

Apr 10, 2026 - 14:58
 0
പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് പെട്ടിക്കട പൂട്ടി: രോഗികളായ ദമ്പതികള്‍ പെരുവഴിയില്‍
This is the title of the web page

ഇടുക്കി: അപകടത്തില്‍ രണ്ട് കാലുകളും നഷ്ടപ്പെട്ട വണ്ടിപ്പെരിയാര്‍ 63-ാം മൈല്‍ സ്വദേശി പി ടി ജയനും കുടുംബവും കിടപ്പാടമില്ലാതെ പെരുവഴിയില്‍. സുമനസുകളുടെ സഹായത്തോടെ നടത്തിവന്ന പെട്ടിക്കട, പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് പൂട്ടിയതോടെ ഉപജീവനമാര്‍ഗം നിലച്ചു. ജയനും ഹൃദ്രോഗിയായ ഭാര്യ മിനിയും ആളുകളുടെ സഹായത്തോടെയാണ് പെട്ടിക്കടയില്‍ ജീവിതം തള്ളിനീക്കുന്നത്.
കുമളിയിലെ ഹോട്ടലിലെ പാചകത്തൊഴിലാളിയായിരുന്ന ജയന് 2022ല്‍ 66-ാംമൈലിലുണ്ടായ വാഹനാപകടത്തിലാണ് ഒരുകാല് നഷ്ടമായത്. രണ്ടുമാസം മുമ്പ് ഗുരുതരമായി പരിക്കേറ്റതോടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടിവന്നു. ജോലി ചെയ്യാന്‍ കഴിയാതെവന്നതോടെ വാടക വീട്ടില്‍നിന്ന് ഇറങ്ങിക്കൊടുക്കേണ്ടിവന്നു. അയല്‍വാസികളുടെയും തൊട്ടടുത്ത കടകളിലെ വ്യാപാരികളുടെയും സഹായംകൊണ്ടാണ് ചികിത്സയും ദൈനംദിന ചെലവുകളും നടത്തിവരുന്നത്. പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് പെട്ടിക്കടയുടെ പ്രവര്‍ത്തനം നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. രണ്ട് മക്കളുണ്ടെങ്കിലും സഹായമൊന്നും ലഭിക്കുന്നില്ല. ജയന്റെ ചികിത്സയ്ക്കായി പ്രതിമാസം വലിയ തുക ചെലവാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow