അടിമാലിയില്‍ കാല്‍വഴുതി കിണറ്റില്‍വീണ് തൊഴിലാളി മരിച്ചു
അടിമാലിയില്‍ കാല്‍വഴുതി കിണറ്റില്‍വീണ് തൊഴിലാളി മരിച്ചു
ഇടുക്കി: അടിമാലിയില്‍ കാല്‍വഴുതി കിണറ്റില്‍വീണ് തൊഴിലാളി മരിച്ചു. അടിമാലി കാംകോ ജങ്ഷനില്‍ താമസിക്കുന്ന പനംകുട്ടി നെല്ലിക്കല്‍ സജി(42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അടിമാലി വള്ളപ്പടിക്കുസമീപമാണ് അപകടം. കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാരും അഗ്നിരക്ഷാസേനയുംചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
What's Your Reaction?