വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കില്‍ ടെക് ഫെസ്റ്റ്
വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കില്‍ ടെക് ഫെസ്റ്റ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ടെക് ഫെസ്റ്റ് നടത്തി. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങളുടെ പ്രദര്‍ശനം കാണാന്‍ വാഴൂര്‍ സോമന്‍ എംഎല്‍എ ഉള്‍പ്പെടെ നിരവധിപേര്‍ എത്തി. വിവിധ ട്രേഡിലെ വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊജക്ടുകള്‍, ത്രീഡി തിയറ്റര്‍. ഹോണ്ടെഡ് ഹൗസ്, പേപ്പര്‍ പ്രസന്റേഷന്‍, ട്രഷര്‍ ഹണ്ട്, ഫാഷന്‍ ഡിസൈനിങ് വിഭാഗം സ്റ്റാളുകള്‍ എന്നിവയ്്ക്ക് പുറമേ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ രാധിക സജു അധ്യക്ഷയായി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പ്രിയങ്ക മഹേഷ്, പിടിഎ വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നാട്ടുകാര്‍ക്ക് പുറമേ താലൂക്കിലെ 25ലേറെ സ്‌കൂളുകളില്‍ നിന്നായി ആയിരത്തില്‍പ്പരം വിദ്യാര്‍ഥികളും ഫെസ്റ്റ് സന്ദര്‍ശിച്ചു. അധ്യാപകരായ ജോണ്‍സണ്‍ ആന്റണി, ബി അഞ്ചു, ടി കെ വിജിത്ത്, സുബിന്‍ പോള്‍, ഹൈബ ഫാത്തിമ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






