അപ്രതീക്ഷിത മഴയില്‍ പ്രതീക്ഷകള്‍ തകര്‍ന്ന് കര്‍ഷകര്‍

അപ്രതീക്ഷിത മഴയില്‍ പ്രതീക്ഷകള്‍ തകര്‍ന്ന് കര്‍ഷകര്‍

Oct 18, 2025 - 16:50
 0
അപ്രതീക്ഷിത മഴയില്‍ പ്രതീക്ഷകള്‍ തകര്‍ന്ന് കര്‍ഷകര്‍
This is the title of the web page

ഇടുക്കി: അപ്രതീക്ഷിതമായി പെയ്ത അതിതീവ്രമഴയില്‍ പ്രതീക്ഷകള്‍ തകര്‍ന്ന് കര്‍ഷകര്‍. പുഴകളും തോടും കരകവിഞ്ഞ് കൃഷിയിടങ്ങളിലൂടെ ഒഴുകി. ഉരുള്‍പൊട്ടലിലും ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. കട്ടപ്പന സ്വദേശി എഴുത്തുപുരയില്‍ ജോര്‍ജ്കുട്ടിയുടെ 2വര്‍ഷം പ്രായമായ വിളവെടുപ്പിന് പാകമായി ചെടികളാണ് നശിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ മികച്ച കര്‍ഷകനുള്ള അവാര്‍ഡുകള്‍ ലഭിച്ച വ്യക്തിയാണ് ജോര്‍ജ്കുട്ടി. വീടിനു ചുറ്റുമുള്ള സ്ഥലത്ത് ഏലമാണ് പ്രധാനകൃഷി. ഇതിനിടെയാണ് പെരുമഴ വിനയായത്. തോട് കരകവിഞ്ഞൊഴുകി ഏലച്ചെടികള്‍ തകര്‍ത്ത് വെള്ളമൊഴുകി. ജോര്‍ജ് കുട്ടിയെ പോലെ നിരവധി കര്‍ഷകരുടെ പ്രതീക്ഷകളാണ് പെരുമഴ കവര്‍ന്നത്. കട്ടപ്പന അമ്പലക്കവലയില്‍ ഉരുള്‍പൊട്ടലില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പ്രകൃതിക്ഷോഭത്തില്‍ കൃഷി നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow